
മസ്‌കറ്റ് : ഒമാനില്‍ വിദേശ തൊഴിലാളികളുടെ സ്റ്റാറ്റസ് ശരിപ്പെടുത്തി , പിഴകളില്‍ നിന്നും സാമ്പത്തിക ബാധ്യതകളില്‍ നിന്നുമുള്ള ഇളവുകള്‍ നേടാനുള്ള ഗ്രേസ് പിരീഡ് ഡിസംബര്‍ 31 ന് അവസാനിക്കും. തൊഴിലുടമകളും വ്യക്തികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ഒമാന്‍ പൊലീസ് ഓര്‍മ്മിപ്പിച്ചു. ഇനി സമയപരിധിക്ക് ശേഷം ഒരു അപേക്ഷയും സ്വീകരിക്കില്ല.
ഇതോടെ, ഏഴ് വര്‍ഷത്തിലധികം കാലഹരണപ്പെട്ട എല്ലാ ലേബര്‍ കാര്‍ഡ് പിഴകളും ഇനി റദ്ദാക്കും. രേഖകള്‍ ശരിപ്പെടുത്തി അടുത്ത രണ്ട് വര്‍ഷത്തേക്ക് തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കാന്‍ കഴിയും. അതേസമയം, നിരവധി തൊഴിലുടമകളും വ്യക്തികളും ഈ അവസരം ഇതിനോടകം ഉപയോഗപ്പെടുത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി.