
കണ്ണൂർ: മുതിർന്ന സി.പി.എം നേതാവും ധർമ്മടം മുൻ എം.എൽ.എയുമായ കെ.കെ. നാരായണൻ (77) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മുൻ അംഗമായിരുന്ന അദ്ദേഹം കണ്ണൂർ പെരളശ്ശേരി സ്വദേശിയാണ്.
ധർമ്മടം നിയോജക മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം നിയമസഭാംഗമായത്. 2011-ൽ ധർമ്മടം മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തി. പിന്നീട് 2016-ൽ പിണറായി വിജയന് മത്സരിക്കുന്നതിനായി അദ്ദേഹം ഈ മണ്ഡലം ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.