
കോവളം: ഗോകുലം ഗ്രാൻഡ് ടർട്ടിൽ ബീച്ച് ഹോട്ടലിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചിത്ര-കലാപ്രദർശനം എം. വിൻസന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആദിത്യ വർമ്മ, സൂര്യ കൃഷ്ണമൂർത്തി, ടി.എസ്. സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ ചിത്രകല, ശില്പകല, ഫോട്ടോഗ്രഫി എന്നിവയുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.

പ്രമുഖ കലാകാരന്മാരായ ആനന്ദ് ചന്നാർ, മറീന ജോർജ്, ദിലീപ് സുബ്രഹ്മണ്യൻ, സി.കെ. ഷിബു രാജ്, ജസീല ഷെരീഫ്, ശ്രീജിത്ത് വെള്ളോറ, സുരേഷ് മടത്തിൽ, എം.എസ്. കലാദേവി, ജോൺ പുനലാൽ, മഞ്ജുഷ നായർ, വീണ സതീഷ്, മഹേഷ് മാഷ്, ഷെറിൻ ലീജോയ്, രജിത്ത് രവീന്ദ്രൻ, അശോകൻ ചെറുവത്തൂർ, സബീന നളവടത്ത്, ബിനു രാജീവ്, സി.ടി. അജയ്കുമാർ, നോബിൾ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ശ്രീലങ്കൻ കലാകാരൻ നുവാൻ തേന്യൂവാരയുടെ സാന്നിധ്യം പ്രദർശനത്തിന് രാജ്യാന്തര ശ്രദ്ധ നൽകുന്നു.

വന്യജീവി ഫോട്ടോഗ്രഫർ ബിജു കാരക്കോണത്തിന്റെ ഫോട്ടോഗ്രാഫ്ക്കളും, ഗണേഷ് സുബ്രഹ്മണ്യം, വി. കുഞ്ഞുമോൻ, പ്രസാദ് ചന്ദ്രൻ എന്നിവരുടെ ശില്പകലകളും പ്രദർശനത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. രഹന ക്യൂറേറ്റ് ചെയ്യുന്ന ഈ പ്രദർശനം ഡിസംബർ 30 വരെ രാവിലെ 9 മുതൽ രാത്രി 7 വരെ സന്ദർശിക്കാം.
