
മസ്‌കറ്റ് : ഒമാനില്‍ വാഹനാപകടത്തിൽ മലയാളി ഉള്‍പ്പെടെ നാല് പേർ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ റുസ്താഖിലാണ് അപകടം.. മലപ്പുറം ചേളാരി സ്വദേശി അഫ്‌സല്‍ (40) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പതിനാണ് അപകടം. റുസ്താഖില്‍ നിന്ന് ഇബ്രിയിലേക്ക് പോകുന്ന വഴിയില്‍ വെച്ച് ഒമാനി കുടുംബം സഞ്ചരിച്ച വാഹനവുമായി അഫ്‌സല്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. മരണപ്പെട്ട മറ്റു മൂന്ന് പേര്‍ ഒമാന്‍ സ്വദേശികളാണ്.
വാഹനാപകടത്തെ തുടര്‍ന്ന് നാല് പേര്‍ മരണപ്പെട്ടതായും പരുക്കേറ്റ മൂന്ന് പേരെ റുസ്താഖ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
REPORT : ELVIS CHUMAMR- JAIHIND TV MIDDLE EAST BUREAU