
മലപ്പുറത്ത് പലയിടത്തും ഭൂമി കുലുക്കമുണ്ടായതായി നാട്ടുകാര്‍. രാത്രി 11.20 ഓടെയാണ് വലിയ ശബ്ദവും സെക്കന്‍ഡുകള്‍ നീണ്ടു നില്ക്കുന്ന കുലുക്കവും അനുഭവപ്പെട്ടത്. കോട്ടക്കല്‍, വേങ്ങര, ഇരിങ്ങല്ലൂര്‍, ഊരകം, തുടങ്ങിയ സ്ഥലങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. എന്നാല്‍ ഭൂമികുലുക്കമെന്ന് പറയാനാകില്ലെന്ന് അധികൃതര്‍ പറഞ്ഞു. തീവ്രത കുറഞ്ഞ പ്രകമ്പനം മാത്രമാണ് ഉണ്ടായതെന്നാണ് ഡിസാസ്റ്റര്‍ സെല്‍ അധികൃതര്‍ പറയുന്നത്.