
കൊച്ചി നഗരസഭയിലേക്ക് 26ന് നടക്കുന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രതിനിധികളായി. വി കെ മിനി മോള് മേയറും ദീപക് ജോയി ഡെപ്യൂട്ടി മേയറുമാകും. എറണാകുളം കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അഞ്ചു വര്‍ഷത്തെ ഭരണകാലയളവ് രണ്ടര വര്‍ഷം വീതമുള്ള രണ്ട് ടേമുകളായി വിഭജിക്കാനാണ് പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്നത്.
ആദ്യ രണ്ടര വര്‍ഷം വി.കെ മിനിമോള്‍ മേയര്‍ സ്ഥാനത്തിരിക്കും. തുടര്‍ന്ന് വരുന്ന രണ്ടാം ടേമില്‍ ഷൈനി മാത്യു കൊച്ചി മേയറായി ചുമതലയേല്‍ക്കും. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തും സമാനമായ രീതിയില്‍ മാറ്റമുണ്ടാകും. ആദ്യ ടേമില്‍ ദീപക് ജോയിയും രണ്ടാം ടേമില്‍ കെ.വി.പി കൃഷ്ണകുമാറുമാണ് ഡെപ്യൂട്ടി മേയര്‍മാരാകുക.