
തദ്ദേശ തിരത്തെടുപ്പില്‍ ഇടതുപക്ഷത്തിന് ഉണ്ടായ പരാജയം ചരിത്രപരമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കോഴിക്കോടും തിരുവനന്തപുരത്തും ബിജെപിക്ക് ജയിക്കാന്‍ വാര്‍ഡ് വെട്ടി മുറിച്ചത് സി പി എമ്മാണ്. മുഖ്യമന്ത്രിയുടെ നാട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ ബോംബ് നിര്‍മ്മാണം തുടരുകയാണ്. സിപിഎം നേതാക്കളുടെ മക്കള്‍ ഉള്‍പ്പടെ ബോംബ് സ്ഫോടന കേസില്‍ പ്രതികളാണെന്നും അദ്ദേഹം ആരോപിച്ചു.
ജനാധിപത്യത്തെ സിപിഎം ഇഷ്ടപ്പെടുന്നില്ല. പാരഡി ഗാനത്തിന് എതിരെ കേസെടുപ്പിക്കാന്‍ ശ്രമിച്ച മൂഢന്മാരുടെ പാര്‍ട്ടിയാണ് സിപിഎം എന്നും സണ്ണി ജോസഫ് കണ്ണൂര്‍ മമ്പറത്ത് പറഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നടക്കുന്ന വ്യാപകമായ അക്രമത്തില്‍ പ്രതിഷേധിച്ചും പിണറായി പോലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെയും കണ്ണൂര്‍ മമ്പറത്ത് കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.