
കേരളത്തിൽ ഉണ്ടായിരുന്ന ബിജെപി അനുകൂല തരംഗം മുതലെടുക്കാൻ കഴിഞ്ഞില്ലെന്ന് കണ്ണൂരിൽ ചേർന്ന ബി ജെ പി നേതൃയോഗത്തിൽ വിമർശനം. ചില നേതാക്കൾ പാർട്ടി ഫണ്ടിനു വേണ്ടി മാത്രം പ്രവർത്തിക്കുന്നു. ക്രിസ്തീയൻ വോട്ട് കിട്ടുമെന്ന് പറഞ്ഞു ചില നേതാക്കൾ നേതൃത്വത്തെ പറ്റിക്കുന്നു. അതിന്റെ പേരിൽ കോടികൾ കൊണ്ടുപോയെന്നും വിമർശനം.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ കണ്ണൂരിൽ ചേർന്ന ബിജെപി നേതൃയോഗത്തിലാണ് രൂക്ഷ വിമർശനം ഉയർന്നത്. ജില്ലാ പ്രസിഡന്റുമാർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ചർച്ചയിൽ ഉൾപ്പടെ രൂക്ഷ വിമർശനം ഉയർന്നു. 2020നേക്കാൾ നേട്ടം ഇത്തവണ ഉണ്ടാക്കിയെന്ന് ബിജെപി നേതാവ് എം ടി രമേശ് യോഗത്തിൽ വ്യക്തമാക്കി. എന്നാൽ ഓരൊ ജില്ലകൾ തിരിച്ച് പാർട്ടിക്ക് ലഭിച്ച വോട്ടും, നേരത്തെ നടന്ന തിരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടും താരതമ്യപ്പെടുത്തിയാണ് വിമർശനം ആരംഭിച്ചത്. കേരളത്തിൽ ഉണ്ടായിരുന്ന ബിജെപി അനുകൂല തരംഗം മുതലെടുക്കാൻ കഴിഞ്ഞില്ലെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. തൃശ്ശൂരിൽ ഉൾപ്പടെ പാർട്ടിക്ക് തിരിച്ചടി ഉണ്ടായി. ഉന്നത നേതാകൾക്ക് എതിരെയും വിമർശനം ഉയർന്നു.
ചില നേതാക്കൾ പാർട്ടി ഫണ്ടിനു വേണ്ടി മാത്രം പ്രവർത്തിക്കുന്നു. ക്രിസ്തീയൻ വോട്ട് കിട്ടുമെന്ന് പറഞ്ഞു ചില നേതാക്കൾ നേതൃത്വത്തെ പറ്റിക്കുന്നു. അതിന്റെ പേരിൽ കോടികൾ അവരിൽ ചിലർ കൊണ്ടുപോയെന്നും എന്നിങ്ങനെ നീളുന്നതായിരുന്നു വിമർശനം. ക്രിസ്ത്യൻ ഔട്ട്റീച്ച് തീർത്തും പാളി. തൃശൂരിൽ ഉൾപ്പെടെ വോട്ട് ശതമാനം കുറഞ്ഞു. വോട്ട് ശതമാനം കുറഞ്ഞതിൽ നേതൃത്വം കാരണം വ്യക്തമാക്കണമെന്ന ആവശ്യവും ഉയർന്നു. ബി ജെ പി നേട്ടമുണ്ടാക്കിയ പഞ്ചായത്തുകളുടെ എണ്ണം കൂട്ടി. എൽഡിഎഫ് വിരുദ്ധ വികാരത്തിന്റെ ഗുണം കൂടുതൽ കിട്ടിയത് യുഡിഎഫിനാണെന്നും യോഗം വിലയിരുത്തി.