മുസ്ലീം ലീഗ് ഓഫീസ് ആക്രമിച്ച പ്രതികളെ പോലീസ് പിടികൂടി; പെരിന്തല്‍മണ്ണയിലെ യുഡിഎഫ് ഹര്‍ത്താല്‍ പിന്‍വലിച്ചു

Jaihind News Bureau
Monday, December 22, 2025

പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തില്‍ യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ച സിപിഎം ഗുണ്ടകള്‍ക്കെതിരെ പോലീസ് നടപടി ആരംഭിച്ച സാഹചര്യത്തിലും, സാധാരണക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടായേക്കാവുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്തുമാണ് യുഡിഎഫ് ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചതെന്ന് നജീബ് കാന്തപുരം എം എല്‍ എ അറിയിച്ചു. യുഡിഎഫ് പെരിന്തല്‍മണ്ണ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് സിപിഎം അക്രമികള്‍ ഇന്നലെ രാത്രി ആക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യുഡിഎഫ് 12 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ലീഗ് ഓഫീസിനുനേരെയുണ്ടായ സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് നജീബ് കാന്തപുരം എം.എല്‍.എയുടെയും നാലകത്ത് സൂപ്പിയുടെയും നേതൃത്വത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ രാത്രി പെരിന്തല്‍മണ്ണയില്‍ റോഡ് ഉപരോധിച്ചു. കോഴിക്കോട് പാലക്കാട് ദേശീയപാത ഉപരോധം അര്‍ധരാത്രിയിലും തുടര്‍ന്നു.