
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ 11 മണിക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കോര്‍പ്പറേഷനുകളില്‍ രാവിലെ 11.30-നായിരുന്നു സത്യപ്രതിജ്ഞ. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഏറ്റവും മുതിര്‍ന്ന അംഗം ആദ്യം സത്യപ്രതിജ്ഞ ചെയ്തു. ഇതിനുശേഷം മറ്റ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുട്ടട വാര്‍ഡില്‍ എല്‍ഡിഎഫ് കള്ളത്തരത്തിലൂടെ തോല്‍പ്പിക്കാന്‍ ശ്രമിച്ച വൈഷ്ണ സുരേഷും, കവടിയാറിന്റെ സാരഥി ശബരിനാഥനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
യുഡിഎഫ് മികച്ച മുന്നേറ്റം നടത്തിയ കൊല്ലത്ത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 1698ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു.ഇതില്‍ 923 പേര് വനിതകളാണ്.ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് മുതിര്‍ന്ന അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കോര്‍പ്പറേഷനില്‍ തങ്കശ്ശേരി ഡിവിഷന് പ്രതിനിധി കരുമാലില്‍ ഡോക്ടര്‍ ഉദയ സുകുമാരനും ജില്ലാ പഞ്ചായത്തില്‍ ബി.സരോജ ദേവിയുമായിരുന്നു മുതിര്‍ന്ന അംഗം.കോര്‍പ്പറേഷനില്‍ 56ഉംജില്ലാ പഞ്ചായത്തില്‍ 27 പേരുംബ്ലോക്ക് പഞ്ചായത്തുകളില്‍ 164 പേരും ഗ്രാമപഞ്ചായത്തുകളില്‍1314 പേരും മുനിസിപ്പാലിറ്റികളില്‍ 135 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റു. 26 ന് നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ എ. കെ ഹഫീസ് ആണ് ഭരണം നേടിയ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി.
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് ‘ ജില്ലാ ഡിവിഷനുകളിലും വിജയിച്ച ഗ്രാമ പഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നു. തൊടുപുഴ കട്ടപ്പന മുനിസിപ്പാലിറ്റികളിലും പ്രതിജ്ഞാ ചടങ്ങുകള്‍ നടന്നു. ഡഉഎ ന് ഭരണസ്വാധീനമുള്ള 36 ഗ്രാമ പഞ്ചായത്തുകളിലും 8 ബ്ലോക്ക് പഞ്ചായത്ത് കളിലും ജില്ലാ പഞ്ചായത്തിലും നൂറ് കണക്കിന് ഡഉഎ പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനത്തോടെയാണ് ഗ്രാമ പഞ്ചായത്തംഗങ്ങള്‍ ചടങ്ങിനെത്തിയത്. പ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം പഞ്ചായത്ത് കമ്മറ്റി യോഗവും ചേര്‍ന്നു. ഈ മാസം 27 നാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരെ തിരഞ്ഞെടുക്കുക
കണ്ണൂര്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റെടുത്തു. ജില്ല യിലെ 71 ഗ്രാമപഞ്ചായത്തുകളിലെയും 11 ബ്ലോക്ക് പഞ്ചായത്തുകളിലെയും എട്ട് നഗരസഭകളിലെയും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു’ ജില്ലാ പഞ്ചായത്തിലെയും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.
യുഡി എഫ് വലിയ വിജയം കൈവരിച്ച വയനാട് ജില്ലാ പഞ്ചായത്തില്‍ വിജയിച്ച യൂ ഡി എഫ് സ്ഥാനാര്‍ഥികള്‍ സത്യപ്രതിജ്ഞ ചെയ്തു. 17 ഡിവിഷനില്‍ 15 ഡിവിധനും പിടിച്ചെടുത്തായിരുന്നു യൂ ഡി എഫ് ജില്ലപഞ്ചായത്ത് വിജയം. വയനാട് ജില്ലയിലെ 4ബ്ലോക്കുകളിലും യൂ ഡി ജനപ്രതിനിധികള്‍ സത്യ പ്രതീക്ഞ്ഞ ചെയ്തു ,ജില്ലയിലെ യൂ ഡി എഫ് വിജയിച്ച 17പഞ്ചായതും രണ്ടുമുനിസിപ്പാലിറ്റിയിലും യൂ ഡി എഫ് ജനപ്രതിനിധി കള്‍ സത്യപ്രതീക്ഞ്ഞ ചെയ്തു.
മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചരിത്രത്തിലാദ്യമായി പ്രതിപക്ഷമില്ലാത്ത ഭരണസമിതിയാണ് മലപ്പുറം ജില്ലാ പഞ്ചായത്തില്‍ അധികാരമേറ്റിട്ടുള്ളത്. 12ല്‍ 11 നഗരസഭകളിലും, 15ല്‍ 14 ബ്ലോക് പഞ്ചായത്തുകളിലും, 94 ല്‍ 90 ഗ്രാമ പഞ്ചായത്തുകളിലും യുഡിഎഫ് ഭരണസമിതിയാണ് ചുമതലയേറ്റത്.