
കൊല്ലം മടത്തറ കൊല്ലായില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാഹനത്തിന്റെ എന്‍ജിന്‍ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഉടന്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തിരുവനന്തപുരം – ചെങ്കോട്ട മലയോര ഹൈവേയില്‍ കൊല്ലായിലിനും കലയപുരത്തിനും ഇടയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം.
തിരുവനന്തപുരം വിമാനത്താവളത്തില്‍ പോയി മടങ്ങുകയായിരുന്ന തമിഴ്നാട് കടയന്നല്ലൂര്‍ സ്വദേശികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. എന്‍ജിനില്‍ നിന്ന് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡ്രൈവര്‍ കാര്‍ നിര്‍ത്തുകയും യാത്രക്കാര്‍ പുറത്തിറങ്ങുകയുമായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തീ ആളിപ്പടരുകയും വാഹനം പൂര്‍ണ്ണമായും കത്തിനശിക്കുകയും ചെയ്തു.