വധശ്രമക്കേസില്‍ ബിജെപി നിയുക്ത വാര്‍ഡ് കൗണ്‍സിലര്‍ക്ക് 36 വര്‍ഷം തടവ്

Jaihind News Bureau
Wednesday, December 17, 2025

തലശ്ശേരി: സിപിഐ എം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ബിജെപി നിയുക്ത വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെ പത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് 36 വര്‍ഷം കഠിനതടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്ത് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

2007 ഡിസംബര്‍ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിപിഐ എം പ്രവര്‍ത്തകനായ പി. രാജേഷിനെ സംഘം ചേര്‍ന്ന് വധിക്കാന്‍ ശ്രമിച്ചു എന്നതാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റം. തടവുശിക്ഷയ്ക്ക് പുറമെ ഓരോ പ്രതിയും 1,08,000 രൂപ വീതം പിഴയൊടുക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പിഴത്തുക ഒടുക്കാത്ത പക്ഷം കൂടുതല്‍ കാലം തടവ് അനുഭവിക്കേണ്ടി വരും.