
കണ്ണൂര്‍: തില്ലങ്കേരിയില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. തില്ലങ്കേരി പള്ള്യം എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞ ആറു മാസമായി ചികിത്സയിലായിരുന്നു.
കഴിഞ്ഞ മെയ് 14-നായിരുന്നു ഫാത്തിമയയ്ക്ക് പൊള്ളലേറ്റത്. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തില്‍ തീ പടരുകയും കുട്ടിക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയുമായിരുന്നു. ശരീരത്തിന്റെ പകുതിയോളം ഭാഗം പൊള്ളലേറ്റ നിലയിലാണ് ഫാത്തിമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ആറു മാസത്തോളം നീണ്ട ചികിത്സ തുടരുന്നതിനിടെയാണ് മരണം.