
മഹാത്മാഗാന്ധിയെ ചരിത്രത്തില്‍ നിന്നും പുറത്താക്കാനുള്ള നടപടിയാണ് ബിജെപിയും സംഘപരിവാറും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. അതിനുള്ള ഉദാഹരണമാണ് മണ്‍രേഖയില്‍ നിന്നും മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നത്. കോണ്‍ഗ്രസ് ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. നാളെ മുതല്‍ ജില്ലാ തലങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും പാര്‍ലമെന്റിലും വിഷയം അതി ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ യുഡിഎഫ് തരംഗം അലയടിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20% വോട്ട് നേടിയ ബിജെപിക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നേടാനായത് കേവലം 16 ശതമാനം വോട്ടാണ്. എന്നിട്ടാണ് സംസ്ഥാനത്ത് ബിജെപി ആധിപത്യം നേടിയെന്ന് അവകാശപ്പെടുന്നത്. ഇത് കേവലം പൊളിറ്റിക്കല്‍ ഗിമ്മിക്ക് മാത്രമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.