‘ജനവിധി പിണറായിസത്തിനേറ്റ ശക്തമായ തിരിച്ചടി’: പി വി അന്‍വര്‍

Jaihind News Bureau
Sunday, December 14, 2025

തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി പിണറായിസത്തിനേറ്റ ശക്തമായ തിരിച്ചടിയാണെന്ന് പി.വി. അന്‍വര്‍. മന്ത്രി റിയാസ് മുന്നില്‍ നിന്ന് നയിച്ചിട്ടും കോഴിക്കോട് ജില്ലയില്‍ പോലും പരാജയം സംഭവിച്ചതാണ് അതിന്റെ തെളിവെന്നും പി വി അന്‍വര്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന് തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണെന്നും, അടുത്തിടെ നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളും അതിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നൂറിലധികം സീറ്റുകള്‍ നേടാനാകുമെന്നും, മലപ്പുറം ജില്ലയില്‍ 16 സീറ്റുകളും യുഡിഎഫ് സ്വന്തമാക്കുമെന്നും പി.വി. അന്‍വര്‍ അവകാശപ്പെട്ടു.