അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എം എം മണി: ‘എനിക്ക് തെറ്റുപറ്റി, പാര്‍ട്ടി പറഞ്ഞത് അംഗീകരിക്കുന്നു’

Jaihind News Bureau
Sunday, December 14, 2025

ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വോട്ടര്‍മാര്‍ക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് തിരുത്തി സി.പി.എം. നേതാവ് എം.എം. മണി. തനിക്ക് തെറ്റുപറ്റിയെന്നും, പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

‘താന്‍ പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചതിനെ അംഗീകരിക്കുന്നു. അത്തരമൊരു പരാമര്‍ശം വേണ്ടിയിരുന്നില്ല, ഇന്നലത്തെ സാഹചര്യത്തില്‍ പറഞ്ഞുപോയതാണ്,’ എം.എം. മണി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ടര്‍മാരെ അധിക്ഷേപിച്ച് എം.എം. മണി നടത്തിയ പരാമര്‍ശം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിലപാട് തിരുത്തിയിരിക്കുന്നത്.