
കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ മികച്ച വിജയത്തില്‍ ജനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് പ്രിയങ്ക ഗാന്ധി എം പി. ഇത് ഒരു രാഷ്ട്രീയ ഫലത്തിനപ്പുറം ജനങ്ങളുടെ പ്രതീക്ഷയാണ് പ്രതിഫലിപ്പിക്കുന്നത് എന്ന് പ്രിയങ്ക ഗാന്ധി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കാനും അവരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കാനും, സത്യസന്ധവും ജനകീയവുമായ ഭരണം ഉറപ്പാക്കാനും യു.ഡി.എഫിന് വ്യക്തമായ പ്രതിബദ്ധതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ വിധി വെറുമൊരു രാഷ്ട്രീയ ഫലമല്ലെന്നും, ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുകയും ആത്മാര്‍ത്ഥതയോടെ പ്രതികരിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാരിനായുള്ള അവരുടെ പ്രതീക്ഷയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
‘യു.ഡി.എഫില്‍ വിശ്വാസമര്‍പ്പിച്ച കേരളത്തിലെ ജനങ്ങളോട് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ നന്ദി പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി ഞങ്ങള്‍ക്ക് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നു’- പ്രിയങ്ക ഗാന്ധി കുറിച്ചു.
തെരഞ്ഞെടുക്കപ്പെട്ട എല്ലാ ജനപ്രതിനിധികള്‍ക്കും അഭിനന്ദനം അറിയിച്ച പ്രിയങ്ക ഗാന്ധി ഈ വിജയം സാധ്യമാക്കിയ എല്ലാ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അശ്രാന്തമായ അര്‍പ്പണബോധത്തെയും പ്രശംസിച്ചു.