യു.ഡി.എഫ്. മുന്നേറ്റം തടയാൻ സി.പി.എം. – ബി.ജെ.പി. കൂട്ടുകെട്ട്: തിരുവനന്തപുരം നഗരസഭയിൽ രാഷ്ട്രീയ നാടകം

Jaihind News Bureau
Saturday, December 13, 2025

യുഡിഎഫ് തേരോട്ടത്തിന് തടയിടുവാൻ സിപിഎമ്മും ബിജെപിയും നടത്തിയ അന്തർധാരകളും അന്തർ നാടകങ്ങളുമാണ് ബിജെപിയെ തലസ്ഥാന നഗരസഭയുടെ ഭരണത്തിലേക്ക് എത്തിച്ചത്.അശാസ്ത്രീയമായ വാർഡ് വിഭജനം മുതൽ പരസ്പര ധാരണയോടെയുള്ള തിരഞ്ഞെടുപ്പ് പ്രചരണം വരെയുള്ള
ബി ജെ പി സി പി .എം ഒത്തുകളികളാണ് തിരഞ്ഞെടുപ്പിൽ ഉടനീളം പ്രകടമായത്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവുള്ള ബിജെപിക്ക് ഭരണം നിലനിർത്തുവാൻ സ്വതന്ത്രരെ ചാക്കിട്ട് പിടിക്കേണ്ടി വരും.

നാലര പതിറ്റാണ്ട് നീണ്ടുനിന്ന ഇടത് ദുർഭരണം അവസാനിച്ച് ബിജെപി തലസ്ഥാന നഗരസഭയുടെ ഭരണസാരഥ്യം ഏറ്റെടുക്കുമ്പോൾ പ്രകടമായ മാറ്റങ്ങൾ ഒന്നും ഉണ്ടാകില്ലെന്നാണ് വിലയിരുത്തുന്നത്.
ഇടതുദുർഭരണത്തിലെ അഴിമതിയ്ക്ക് ചൂട്ട് പിടിച്ചും പങ്കുപറ്റിയും ബിജെപിയും സിപിഎമ്മും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ ആയിട്ടാണ് നാളിതുവരെ പ്രവർത്തിച്ചിരുന്നത്.കോർപ്പറേഷനിൽ
യുഡിഎഫ് തേരോട്ടത്തിന് തടയിടുവാൻ സിപിഎമ്മും ബിജെപിയുംവലിയ അന്തർ നാടകങ്ങളാണ് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ മുതൽ നടത്തിയിരുന്നത്. അശാസ്ത്രീയമായ വാർഡ് വിഭജനത്തിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് ബിജെപിയും സിപിഎമ്മും യുഡിഎഫിന് അനുകൂലമാകുന്ന വാർഡുകൾ വെട്ടി നിരത്തിയിരുന്നു.അഴിമതിയുടെയും കെട്ടുകാര്യസ്ഥതയുടെയും വിളനില മായിരുന്ന കോർപ്പറേഷൻ ഭരണത്തെ തുറന്ന് വിമർശിക്കാതെ പരസ്പര ധാരണയോടെയാണ് സിപിഎമ്മും ബിജെപിയും പ്രചരണം നയിച്ചിരുന്നത്.