
കനത്ത പരാജയത്തെ മറികടക്കാന്‍ സിപിഎം അക്രമങ്ങള്‍ അഴിച്ചു വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ മുഖംമൂടി ധരിച്ചാണ് സിപിഎം നേതാക്കള്‍ അക്രമത്തിന് ഇറങ്ങുന്നത്. ഇത് സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കും. ഈ അക്രമം കൊണ്ടൊന്നും കോണ്‍ഗ്രസിനെയോ യുഡിഎഫിനെയോ തകര്‍ക്കാന്‍ നോക്കേണ്ടെന്നും അദ്ദേഹം ശക്തമായ ഭാഷയില്‍ പറഞ്ഞു.
സിപിഎം ആയുധം താഴെവയ്ക്കണം. ജനങ്ങള്‍ വെറുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി സിപിഎം മാറി. പാനൂരില്‍ നടന്ന ആക്രമണത്തിന് അതേ നാണയത്തിന് തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സി പി എം അക്രമം അവസാനിപ്പിക്കണം. ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിലാണ് അക്രമം നടക്കുന്നതെന്നും അദ്ദേഹം അണികളെ നിലയ്ക്ക് നിര്‍ത്തണമെന്നും അദ്ദേഹം അറിയിച്ചു.