കണ്ണൂരില്‍ സി പി എം അക്രമം; വേങ്ങാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മര്‍ദ്ദനം; പോളിംഗ് ഏജന്റിന്റെ ജനസേവന കേന്ദ്രം തകര്‍ത്തു

Jaihind News Bureau
Friday, December 12, 2025

കണ്ണൂരില്‍ വീണ്ടും സി പി എം അക്രമം. വേങ്ങാട് പഞ്ചായത്തിലെ വാര്‍ഡ് 16 ലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷീന ടി യെ അക്രമിച്ചു. യുഡിഎഫ് പോളിംഗ് ഏജന്റ് നരേന്ദ്ര ബാബുവിനും മര്‍ദ്ദനമേറ്റു. മമ്പറം ടൗണില്‍ വെച്ചാണ് അക്രമം നടന്നത്.

നരേന്ദ്ര ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജനസേവന കേന്ദ്രം അക്രമികള്‍ തകര്‍ത്തു. കംമ്പ്യൂട്ടര്‍ ഉള്‍പ്പടെയ തകര്‍ത്തത്. മുഖമുടി ധരിച്ചെത്തിയവരാണ് അക്രമം നടത്തിയത്. പരിക്കേറ്റ ഇരുവരെയും തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ജയ് ഹിന്ദ് ന്യൂസിന് ലഭിച്ചിച്ചു.