പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുകാരന്‍ ജീവനൊടുക്കിയ നിലയില്‍

Jaihind News Bureau
Friday, December 12, 2025

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശി ഹരിദാസ് ആണ് മരിച്ചത്. ജയില്‍ വര്‍ക്ക്‌ഷോപ്പിനുള്ളിലാണ് ഇയാളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ജയില്‍ കോമ്പൗണ്ടിലെ മാനുഫാക്ചറിങ് യൂണിറ്റില്‍ ഇന്ന് രാവിലെ 7.30നാണ് ഹരിദാസ് ജോലിക്കായി കയറിയത്.