കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ വാഹനാപകടം; കരിക്ക് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ക്കും സഹായിക്കും പരിക്ക്

Jaihind News Bureau
Friday, December 12, 2025

 


കൊട്ടാരക്കര ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപം ലോറി മറിഞ്ഞ് അപകടം. തമിഴ്‌നാട്ടില്‍ നിന്നും കരിക്ക് കയറ്റി കൊണ്ടുവന്ന ലോറിയാണ് റോഡിലെ വളവില്‍ നിയന്ത്രണം നഷ്ടമായി മറിഞ്ഞത്. ഇന്നലെ രാത്രിയോടെയാണ് സംഭവം അപകടത്തില്‍ വാഹനത്തിലെ ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേണ്ടിട്ടുണ്ട്.

മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ അധികൃതര്‍, ഫയര്‍ഫോഴ്‌സ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് മറിഞ്ഞ വാഹനം റോഡില്‍ നിന്നും മാറ്റി ഗതാഗതം സ്ഥാപിച്ചത്. ഈ വളവില്‍ അപകടങ്ങള്‍ പതിവായി മാറിയിരിക്കുകയാണ്.