‘ബിജെപി ഭരണഘടനാസ്ഥാപനങ്ങള്‍ വരുതിയിലാക്കി’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ തെളിവുകള്‍ നശിപ്പിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Tuesday, December 9, 2025

ആര്‍ എസ് എസും ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പടെയുളള ഭരണഘടനാസ്ഥാപനങ്ങള്‍ വരുതിയിലാക്കിയെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. ബിജെപി സമത്വത്തില്‍ വിശ്വസിക്കുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തെളിവുകള്‍ നശിപ്പിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അതേ സമയം എസ്‌ഐആര്‍ നടപടികള്‍ രണ്ടാഴ്ചത്തേക്ക് നടപടി നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.

കോടതി നിര്‍ദ്ദേശപ്രകാരം എന്യുമറേഷന്‍ ഫോം തിരികെ വാങ്ങുന്നതിനുള്ള സമയം 18 വരെ നീട്ടിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ഈ മാസം 18 വരെ കാത്തിരിക്കണമെന്നും കമ്മീഷന്‍ വാദിച്ചു. എന്നാല്‍, ക്രിസ്മസ് അവധി അടക്കം പരിഗണിച്ച് രണ്ടാഴ്ച കൂടി സമയം നല്‍കണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസ് ഡിസംബര്‍ 18ന് വീണ്ടും പരിഗണിക്കും. അതേസമയം സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നിയമ വിരുദ്ധമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.