‘പിണറായി വിജയന് കേന്ദ്ര സര്‍ക്കാരുമായി അവിഹിത ബന്ധം’: രാജ് മോഹന്‍ ഉണ്ണിത്താന്‍

Jaihind News Bureau
Monday, December 8, 2025

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനവുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി. കേന്ദ്ര സര്‍ക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയന് അവിഹിത ബന്ധമെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല സ്വര്‍ണ്ണ മോഷണ കേസില്‍ എസ്‌ഐടി അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പിടി മുറുക്കിയത് കൊണ്ടാണ് അന്വേഷണത്തില്‍ പുരോഗതി ഇല്ലാഞ്ഞത്. സംസ്ഥാന സര്‍ക്കാരിനെതിരെ ജനങ്ങള്‍ വിധിയെഴുതും. കാസര്‍കോഡ് ജില്ലാ പഞ്ചായത്തില്‍ യുഡി എഫ് വിജയിക്കുമെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ജയ് ഹിന്ദ് ന്യൂസിനോട് പറഞ്ഞു.