
ഇലക്ഷന്‍ പ്രചരണത്തിന് പോയ ബിജെപി പ്രവര്‍ത്തകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി പരാതി. ഉടുമ്പന്‍ചോല ആടുകടന്താന്‍ സ്വദേശി ശരവണനാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. ഉടുമ്പന്‍ചോല പൊലീസിന് ലഭിച്ച പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇടുക്കി ഉടുമ്പന്‍ ചോല ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് സ്ഥാനാര്‍ഥിയായ ദിലീപ് കുമാറിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു ശരവണന്‍. പ്രചരണ പ്രവര്‍ത്തനത്തിനിടയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായാണ് പരാതി റെക്കോര്‍ഡ് ചെയ്ത ഫോണ്‍ രേഖകള്‍ അടക്കം പോലീസിന് കൈമാറിയിട്ടുണ്ട്.
തുടര്‍ച്ചയായ ഭീഷണിയാണ് ഉണ്ടാകുന്നതെന്ന് ബിജെപി സ്ഥാനാര്‍ത്ഥിയും പറയുന്നു. ഉടുമ്പന്‍ ചോല പൊലീസ് മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.