കളിക്കുന്നതിനിടെ കാല്‍വഴുതി സെപ്റ്റിക് ടാങ്കില്‍ വീണു; കണ്ണൂരില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Jaihind News Bureau
Friday, December 5, 2025

 

സംഭവ സമയത്ത് മാര്‍വാന്‍ കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. നിര്‍മ്മാണത്തിലിരുന്ന വീടിനോട് ചേര്‍ന്ന സെപ്റ്റിക് ടാങ്കിന്റെ സമീപത്തുവെച്ച് കാല്‍ വഴുതി കുട്ടി ടാങ്കിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ടാങ്ക് നിറയെ വെള്ളമുണ്ടായിരുന്നതിനാല്‍ കുട്ടിയെ ഉടന്‍ പുറത്തെടുക്കാന്‍ സാധിച്ചില്ല.

ഗുരുതരമായി പരിക്കേറ്റ മാര്‍വാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.