കടകംപള്ളിക്ക് മുഖ്യന്‍റെ സംരക്ഷണം; കടകംപള്ളിയെ തൊടാത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതുകൊണ്ടെന്ന് വി.ഡി സതീശന്‍

Jaihind News Bureau
Friday, December 5, 2025

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളിയെ തൊടാത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭബരിമലയില്‍ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഗൗരവകരമാണ്. വന്‍ തോക്കുകള്‍ വരാനുണ്ടെന്നാണ് കോടതി പറഞ്ഞത്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പത്മകുമാര്‍ രണ്ടാമതും പ്രതിയായിട്ട് അയാള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. പാര്‍ട്ടിക്കും കൊള്ളയില്‍ ബന്ധമുള്ളതു കൊണ്ടാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിയിലെ മറ്റ് നേതാക്കളുടെ പേര് പുറത്തു രുമോ എന്ന ഭയമാണ് നടപടിയിലേക്ക് കടക്കാത്തത്. അയ്യപ്പഭക്തര്‍ മാത്രമല്ല, കേരളം മുഴുവന്‍ സിപിഎമ്മിന്റെ ഈ നിലപാടില്‍ അമ്പരന്ന് നില്‍ക്കുകയാണ്. എസ്‌ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അധിക സമ്മര്‍ദം ചെലുത്തുകയാണ്. തിരഞ്ഞെടുപ്പ് കഴിയുംവരെ കടകംപള്ളിയെ ചോദ്യം ചെയ്യരുതെന്ന് എസ്‌ഐടിക്ക് സമ്മര്‍ദം ചെലുത്തുകയാണ്. പിടിയിലായ പ്രതികള്‍ കടകംപള്ളിയുടെ പങ്ക് വ്യക്തമാക്കി കഴിഞ്ഞു. എന്നിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്നത് ആശ്ചര്യമെന്നും അദ്ദേഹം പറഞ്ഞു.