
ബിജെപി, സിപിഎം ബന്ധത്തിലേക്കുള്ള പാലം വെളിവായതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പിഎം ശ്രീ പദ്ധതിയില്‍ ‘കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് ആണെന്ന് രാജ്യസഭയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് പറഞ്ഞതിനെ കുറിച്ചാണ് കെപിസിസി പ്രസിഡന്റ് അഭിപ്രായപ്പെട്ടത്.
ബിജെപിയും സിപിഎമ്മും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നേരത്തെ കോണ്‍ഗ്രസ് പറഞ്ഞതാണ്.ഇപ്പോള്‍ ഇക്കാര്യം ബിജെപിയുടെ കേന്ദ്രമന്ത്രി തന്നെതുറന്ന് പറഞ്ഞു.ഇത് സിപിഎമ്മിന് നിഷേധിക്കാനാകുമോ? സിപിഎമ്മിന്റെ വികൃത മുഖം കൂടുതല്‍ വ്യക്തമാക്കുകയാണ്.ഇരുകൂട്ടരും തമ്മില്‍ നല്ല കൂട്ടുകച്ചവടമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.