
പിഎംശ്രീ വിവാദത്തില്‍ ധര്‍മ്മേന്ദ്രപ്രധാന്റെ രാജ്യസഭയിലെ വെളിപ്പെടുത്തല്‍ കേരളത്തില്‍ ചര്‍ച്ചയായില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. പി എം ശ്രീ ഒപ്പുവെക്കാന്‍ ഇടനില നിന്നത് കേരളത്തില്‍ നിന്നുള്ള സിപിഐഎമ്മിന്റെ രാജ്യസഭാ എംപിയാണ്. സിപിഐയുടെ ഇക്കാര്യത്തിലുള്ള തീരുമാനം എന്തെന്ന് ബിനോയ് വിശ്വം വ്യക്തമാക്കണമെന്നും കെ സി വേണുഗോപാല്‍ എം പി കാസര്‍ഗോഡ് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ പരാതി ലഭിച്ച് 24 മണിക്കൂര്‍ പിന്നിടുന്നതേയുള്ളൂ. പാര്‍ട്ടിക്ക് ഒരു സിസ്റ്റമുണ്ട്, അതനുസരിച്ച് തീരുമാനമെടുക്കും. മാധ്യമപ്രവര്‍ത്തകരോടുള്ള ആക്രമണങ്ങളില്‍ യോജിപ്പില്ല. കടക്ക് പുറത്ത് എന്ന നിലപാട് സ്വീകരിക്കുന്ന നേതാവല്ല താന്‍.ശബരിമല സ്വര്‍ണ്ണ മോഷണം ചര്‍ച്ച ചെയ്യാന്‍ താല്പര്യമില്ലേയെന്നും അദ്ദേഹം ചോദിച്ചു.