രാഹുല്‍ ഈശ്വര്‍ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍; രാഹുല്‍ മാങ്കൂട്ടത്തലിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും

Jaihind News Bureau
Wednesday, December 3, 2025

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് 5 മണി വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച് പരിശോധന നടത്താനും രാഹുല്‍ ഈശ്വറിന്റെ ഓഫീസില്‍ പരിശോധന നടത്താന്‍ വേണ്ടിയുമാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്.

കേസില്‍ റിമാന്‍ഡിലായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന രാഹുല്‍ ഈശ്വര്‍, തന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ജയിലില്‍ നിരാഹാര സമരം തുടര്‍ന്നത്. നിരാഹാരത്തെ തുടര്‍ന്ന് ക്ഷീണിതനായതിനാല്‍ അദ്ദേഹത്തെ ഡ്രിപ്പിടുന്നതിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം, രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ശനിയാഴ്ച പരിഗണിക്കും. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുള്ള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുല്‍ ഈശ്വറിന്റെ വാദം. കൂടാതെ, പരാതിക്കാരിയുടെ പേരോ മറ്റ് വിവരങ്ങളോ താന്‍ പരസ്യപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വാദങ്ങള്‍ മുന്‍നിര്‍ത്തിയാണ് അദ്ദേഹം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.