രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

Jaihind News Bureau
Wednesday, December 3, 2025

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേസില്‍ അടച്ചിട്ട മുറിയില്‍ വാദം നടത്തണമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യം അംഗീകരിക്കണോ എന്നതിലാകും കോടതിയില്‍ ആദ്യ വാദം നടക്കുക.

തനിക്കെതിരായ ബലാത്സംഗ ആരോപണങ്ങളും ഗര്‍ഭഛിദ്രം നടത്തിയെന്ന പരാതിയും കെട്ടിച്ചമച്ചതാണെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കുന്നത്. ആരോപണങ്ങളെ രാഹുല്‍ പൂര്‍ണ്ണമായി നിഷേധിച്ചിട്ടുണ്ട്. ഹര്‍ജിക്ക് ഒപ്പം തന്റെ വാദങ്ങളെ സാധൂകരിക്കുന്നതിനായി ഡിജിറ്റല്‍ തെളിവുകളും രാഹുല്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

്അതേസമയം പരാതിക്കാരിയെ അധിക്ഷേപിച്ചു എന്ന പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ ഈശ്വര്‍ നിരാഹര സമരം തുടരുകയാണ്.