
തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സഞ്ചരിച്ച വിനോദയാത്രാ ബസ് കോട്ടയം നെല്ലാപ്പാറയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. മൂന്നാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് മറിഞ്ഞത്.
അപകടസമയത്ത് 42 കുട്ടികളും 4 അധ്യാപകരുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ എല്ലാവരെയും ഉടന്‍ തന്നെ പാലായിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ല. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പരിക്ക് നിസ്സാരമാണെന്നും നിലവില്‍ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.