കുടുങ്ങി മോനെ കുടുങ്ങി! ബാര്‍ക് തട്ടിപ്പ്; റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമക്കെതിരെ കേസ്

Jaihind News Bureau
Tuesday, December 2, 2025

ബാർക്ക് തട്ടിപ്പിൽ കേസെടുത്ത് പൊലീസ്. റിപ്പോർട്ടർ ചാനൽ ഉടമയ്ക്ക് പുറമേ ബാർക് സീനിയർ മാനേജർ പ്രേംനാഥിനെതിരെയും കേസെടുത്തിട്ടുണ്ട്. BNS 316 (2), 318 (4), 336(3), 340 (2), 3(5) വകുപ്പുകൾ ചുമത്തിയാണ് കളമശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. ഒന്നാം പ്രതിയായ ബാർക് സീനിയർ മാനേജർ പ്രേംനാഥ് റേറ്റിംഗ് ഡാറ്റയിൽ തിരിമറി നടത്തുകയും രണ്ടാം പ്രതിയായ റിപ്പോർട്ടർ ചാനൽ ഉടമക്ക് ബാർക് മീറ്റർ സംബന്ധിച്ച രഹസ്യ വിവരങ്ങൾ കൈമാറുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്.

കേസില്‍ ഒന്നാം പ്രതിയായ ബാര്‍ക് സീനിയര്‍ മാനേജര്‍ പ്രേംനാഥ്, ചാനലുകളുടെ റേറ്റിംഗ് ഡാറ്റയില്‍ തിരിമറി നടത്തിയെന്നാണ് ആരോപണം. രണ്ടാം പ്രതിയായ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയ്ക്ക്, ബാര്‍ക് മീറ്ററുകള്‍ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ പ്രേംനാഥ് കൈമാറിയതായും എഫ്ഐആറില്‍ പറയുന്നു. ഇതിലൂടെ, 2025 ജൂലൈ മുതല്‍ പരാതിക്കാരനായ 24 ന്യൂസ് ചാനലിന്റെ റേറ്റിംഗ് മനഃപൂര്‍വം കുറച്ചു കാണിക്കുകയും റിപ്പോര്‍ട്ടര്‍ ചാനലിന്റെ റേറ്റിംഗ് ഉയര്‍ത്തി കാണിക്കുകയും ചെയ്തു. ഇത് 24 ന്യൂസ് ചാനലിന് പരസ്യങ്ങള്‍ ലഭിക്കാതെ പോകാന്‍ കാരണമാവുകയും, ഏകദേശം 15 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയതായും പരാതിക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്.