
ദുബായ് : കിഫ്ബി വഴി ഒന്നര ലക്ഷം കോടി രൂപ , പത്തു വര്‍ഷം കൊണ്ട് ചെലവഴിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അവകാശപ്പെട്ടു. അതിന്റെ തെളിവ് കേരളത്തില്‍ കാണാന്‍ കഴിയും. ഇനിയും കോടികളുടെ വികസനം കിഫ്ബി വഴി കണ്ടെത്തും. ഇതുവഴി നാടിന്റെ വികസനമാണ് സ്വപ്നം കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുബായില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. കിഫ്ബി മസാല ബോണ്ട് വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് ഇഡി നോട്ടീസ് നല്കിയ ദിവസമാണ്, പൊതുവേദിയില്‍ ഇങ്ങിനെ മുഖ്യമന്ത്രി പ്രതികരിച്ചത്. ദുബായ് ഖിസൈസ് അമിറ്റി സ്കൂളില്‍ നടന്ന കേരളോത്സവത്തില്‍ , പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
REPORT : ELVIS CHUMMAR, JAIHIND TV, DUBAI