
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കണ്ണൂരില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്കെതിരെ ഇരട്ട വോട്ട് ആരോപണം. കണ്ണൂര്‍ കോര്‍പ്പറേഷനിലെ എളയാവൂര് സൗത്ത് ഡിവിഷന് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ വിജിനക്കാണ് ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്.
വിജിനക്ക് എളയാവൂര് സൗത്ത് ഡിവിഷനിലും കൂടാതെ സമീപത്തെ പായം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലും വോട്ടുണ്ട് എന്നാണ് യു.ഡി.എഫ്. ഉന്നയിക്കുന്ന പരാതി. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യു.ഡി.എഫ്. നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയായ വിജിനയെ ഉടന്‍ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ്. ജില്ലാ കളക്ടര്‍ക്ക് ഔദ്യോഗികമായി പരാതി നല്കി. ജില്ലാ കളക്ടര്‍ക്ക് പുറമെ, റിട്ടേണിംഗ് ഓഫീസര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും യു.ഡി.എഫ്. ഈ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.