കിഫ്ബി മസാല ബോണ്ട് കേസ്: മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ ഇ.ഡി. നോട്ടീസ്

Jaihind News Bureau
Monday, December 1, 2025

കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ ഇ.ഡി നോട്ടീസ്. അന്വേഷണത്തില്‍ ഫെമ ചട്ടലംഘനം കണ്ടെത്തിയേേതാടെ മുഖ്യമന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. മുന്‍ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം എബ്രഹാമിനും നോട്ടീസുണ്ട്്. മൂന്ന് വര്‍ഷം നീണ്ട് അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ഇ.ഡി പരാതി നല്‍കിയത്. മാസാല ബോണ്ട് വഴി സ്വീകരിച്ച പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടം ലഘിച്ചെന്നാണ് കണ്ടെത്തല്‍.