കാളിദാസ് ചിത്രം അർജന്‍റീന ഫാൻസ് കാട്ടൂർക്കടവിന്‍റെ പോസ്റ്റർ എത്തി; ചിത്രം മാര്‍ച്ച് ഒന്നിന് തീയേറ്ററില്‍

Wednesday, January 16, 2019

കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ കഥാപാത്രമാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അർജന്‍റീന ഫാൻസ് കാട്ടൂർക്കടവ് എന്ന ചിത്രത്തിന്‍റെ പോസ്റ്റർ പുറത്ത്.

അർജന്‍റീന ഫാൻസ് കാട്ടൂർക്കടവ് എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. കാളിദാസും, ഐശ്വര്യ ലക്ഷ്മിയും ഒരുമിച്ചുള്ള പോസ്റ്റർ ആണ് പുറത്തുവിട്ടത്.

അശോകൻ ചെരുവിലിന്‍റെ ചെറുകഥ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്.  ആട് മൂവി സീരിസിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. ചിത്രം മാർച്ച് ഒന്നിന് തീയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.

മിഥുൻ മാനുവൽ തോമസും ജോൺ മന്ത്രിക്കലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിൽ നിരവധി പുതുമുഖങ്ങളെ അണിനിരത്തിയാണ് ഇത്തവണ മിഥുൻ ചിത്രമൊരുക്കുന്നത്.

രണധീവേയുടേതാണ് ക്യാമറ. സംഗീതം ഗോപിസുന്ദർ. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിൻറെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്.