വഴിപാട് രസീതില്‍ തട്ടിപ്പ്: കണ്ണൂര്‍ മാടായിക്കാവ് ക്ഷേത്രത്തില്‍ സിഐടിയു നേതാവിന് സസ്‌പെന്‍ഷന്‍

Jaihind News Bureau
Friday, November 28, 2025

കണ്ണൂര്‍ മാടായിക്കാവില്‍ വഴിപാട് രസീതില്‍ തട്ടിപ്പ് നടത്തി പണം തട്ടിയ സംഭവത്തില്‍ ക്ഷേത്രം ജീവനക്കാരനും സിഐടിയും നേതാവുമായ എ.വി അനീഷിന് സസ്‌പെന്‍ഷന്‍. ക്ഷേത്രത്തിലെ വ്യാജ രസീത് നല്‍കി പണം മോഷ്ടിച്ച സംഭവത്തിലാണ് സസ്‌പെന്‍ഷന്‍. ചിറക്കല്‍ കോവിലകം എക്‌സിക്യൂട്ടീവ് ഓഫീസറിടേതാണ് നടപടി.

ദേവസ്വം എംപ്ലോയീസ് യൂണിയന്‍ മാടായി ഏരിയ കമ്മിറ്റി സെക്രട്ടറിയും ജില്ലാകമ്മിറ്റി അംഗവുമാണ് ഇയാള്‍. വഴിപാട് കൗണ്ടറില്‍ നിന്ന് നല്‍കുന്ന രസീതിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്ത് തിരുത്തി നല്‍കിയാണ് ഇയാള്‍ പണം മോഷ്ടിച്ചത്.