ഇടത് കോട്ട പിടിച്ചെടുക്കാന്‍ റിജില്‍ മാക്കുറ്റി; ആദികടലായിയില്‍ പ്രചാരണം ശക്തമാക്കി യുഡിഎഫ്

Jaihind News Bureau
Thursday, November 27, 2025

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആദികടലായി ഡിവിഷനിലെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജില്‍ മാക്കുറ്റിയാണ് ആദികടലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇടതുപക്ഷം കഴിഞ്ഞ രണ്ടുതവണയും വിജയിച്ച ഡിവിഷന്‍ പിടിച്ചെടുക്കാനുള്ള ചുമതലയാണ് കോണ്‍ഗ്രസ് റിജില്‍ മാക്കുറ്റിയെ ഏല്‍പ്പിച്ചിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജില്‍ മാക്കുറ്റി കണ്ണൂര്‍ കോര്‍പറേഷനിലെ ആദികടലായി ഡിവിഷനില്‍ നിന്ന് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയതോടെയാണ് ആദികടലായി ഡിവിഷനിലെ പോരാട്ടം കനത്തത്. ഇടതുപക്ഷം കഴിഞ്ഞ രണ്ടുതവണയും വിജയിച്ച ഡിവിഷനില്‍ അട്ടിമറി വിജയം നേടാനുള്ള ചുമതലയാണ് കോണ്‍ഗ്രസ് റിജില്‍ മാക്കുറ്റിയെ ഏല്‍പ്പിച്ചിരിക്കുന്നത്. വികസനം ചര്‍ച്ചയാക്കി കൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണവുമായി റിജില്‍ മാക്കുറ്റി മുന്നേറുകയാണ്.

ആദ്യഭാഗം വോട്ടര്‍മാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് റിജില്‍ മാക്കുറ്റി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. റിജില്‍ മാക്കുറ്റിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ.സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. നിരവധി ആളുകള്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തി. റിജില്‍ മാക്കുറ്റിക്കെതിരെ സി പി എമ്മും, ബി ജെ പിയും ശക്തമായ എതിര്‍പ്പുമായി തിരഞ്ഞെടുപ്പ് രംഗത്ത് ഉണ്ട്. ഇതിനെയൊക്കെ മറികടന്ന് മികച്ച വിജയമാണ് യു ഡി എഫ് ആദികടലായില്‍ പ്രതീക്ഷിക്കുന്നത്.