
ഖത്തറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വേടന്റെ സംഗീത പരിപാടി മാറ്റിവച്ചു. ഈ മാസം 28-ന് നടത്താനിരുന്ന പരിപാടിയാണ് ഇന്‍ഫ്ളുവന്‍സ ബാധിച്ച് വേടന് ചികിത്സയിലായതിനാല്‍ മാറ്റിവെച്ചത്. വേടന് ദുബായില്‍ ചികിത്സയിലാണ്.
വേടന്റെ ആരോഗ്യാവസ്ഥയില്‍ ആശങ്കപ്പെടാനില്ലെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും വേടന്റെ സുഹൃത്തുക്കള്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ദുബായിലെ ഖിസൈസില്‍ വേടന് പരിപാടി അവതരിപ്പിച്ചിരുന്നു. അസുഖത്തെ തുടര്‍ന്ന് അവസാന മണിക്കൂറിലാണ് അന്ന് വേടന് സ്റ്റേജിലെത്തിയത്. ഡിസംബര്‍ 12-ന് ദോഹയിലെ സംഗീത പരിപാടി നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.