
കൊച്ചി മരടില്‍ പൊളിച്ചു കൊണ്ടിരുന്ന വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. നെട്ടൂര്‍ പുളിയംപിള്ളി നിയാസ് ആണ് മരിച്ചത്. മരട് ആറ്റുംപുറം റോഡില്‍ വേലുവിന്റെ ഉടമസ്ഥതയിലുള്ള ആള്‍ താമസമില്ലാത്ത അപകടാവസ്ഥയിലായ വീട് പൊളിച്ചു മാറ്റുന്നതിനിടെ ഭിത്തി നിയാസിന്റെ ദേഹത്തേക്ക് വീഴുകയായിയിരുന്നു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.