
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍.വാസുവിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ഡിസംബര്‍ 3 ന് ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി വിധി പറയും. എന്‍.വാസു വിരമിച്ചതിന് ശേഷമാണ് കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്നാണ് പ്രതിഭാഗം പ്രധാനമായും വാദിച്ചത്.
എല്ലാകാര്യത്തിലും വാസുവിന് അറിവുണ്ടായിരുന്നുവെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ് ബൈജുവിന്റെ ജാമ്യാപേക്ഷയില്‍ 29 ന് വിധി പറയും. പത്മകുമാറിനെ കസ്റ്റഡിയില്‍ വിടണം എന്ന ആവശ്യം നാളെ വിജിലന്‍സ് കോടതി പരിഗണിക്കും. മുരാരി ബാബു വിന്റെ ജാമിയ അപേക്ഷയിലും നാളെ കോടതി വിധി പറയും.