‘കേരളത്തിന്‍റെ നേട്ടങ്ങളെ ഇടത് സര്‍ക്കാര്‍ പുറകോട്ടടിച്ചു’; കെ.സി. വേണുഗോപാല്‍ എം.പി

Jaihind News Bureau
Tuesday, November 25, 2025

ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും പതിറ്റാണ്ടുകളായി കേരളം നേടിയെടുത്തു വന്ന നേട്ടങ്ങളെല്ലാം പുറകോട്ടടിക്കുന്ന സമീപനമാണ് കഴിഞ്ഞ ഒമ്പതര വര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാര്‍ കാഴ്ചവച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ആലപ്പുഴയില്‍ ഉള്‍പ്പെടെ ജനജീവിതം എല്‍ഡിഎഫ് ഭരണത്തില്‍ ദുരിതത്തിലായി. എല്ലാ രംഗത്തും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കെടുകാര്യസ്ഥത മാത്രമാണ് കാണാനാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആലപ്പുഴയുടെ മുഖച്ഛായ തന്നെ മാറ്റിയെടുക്കേണ്ടതുണ്ട്. വരുന്ന അഞ്ച് വര്‍ഷ കാലം മികച്ച നഗരസഭയായി നഗരത്തെ മാറ്റാന്‍ യുഡിഎഫിന് അവസരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയില്‍ സംഘടിപ്പിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.