
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി അയ്യപ്പയാത്ര ആപ്ലിക്കേഷന്‍ പുറത്തിറക്കി ശബരി ട്രസ്റ്റ് ചെയര്മാന് നഹാസ് പത്തനംതിട്ട. ശബരിമലയിലേക്ക് വരുന്ന അയ്യപ്പഭക്തര്‍ക്ക് വെര്‍ച്ച്വല്‍ക്യൂ ബുക്കിംഗ്,സ്പോട്ട് ബുക്കിംഗ്, ഹെല്‍ത്ത് & എമര്‍ജന്‍സി സപ്പോര്‍ട്ട്, പില്ഗ്രിംസ് സേവനങ്ങള്‍, സൗജന്യ അന്നദാന വിതരണം തുടങ്ങിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയ അയ്യപ്പ യാത്ര എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ 25-11-2025 ചൊവ്വ രാവിലെ 10:30 ന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച സലീം കുമാര്‍ നിര്‍വ്വഹിക്കുമെന്ന് നഹാസ് പത്തനംതിട്ട അറിയിച്ചു.