
ഇടുക്കി പീരുമേട്ടിലെ റാണി കോവിലില്‍ എസ്റ്റേറ്റ് ലയത്തിന് തീ പിടിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം പീരുമേട് ഫയര്‍ഫോഴ്‌സ് എത്തി തീ അണിക്കാനുള്ള ശ്രമം നടക്കുന്നു. ലയത്തിലെ താമസക്കാരായ രണ്ട് കുടുംബാംഗങ്ങള്‍ വിവാഹ ചടങ്ങിന് പോയിരുന്നതിനാല്‍ ആളപായമുണ്ടായില്ല.
ലയത്തിലെ ഒരു വീട് പൂര്‍ണമായും ഒരു വീട് ഭാഗികമായും കത്തി നശിച്ചു. പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ പീരുമേട് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയും ആണ്. സുഭാഷ്, ബാലന്‍ എന്ന എസ്റ്റേറ്റ് തൊഴിലാളികളുടെ വീടാണ് കത്തി നശിച്ചത്. കൂടുതലായ പുക ഉയരുകയും ഗ്യാസ് കുറ്റി അടക്കം പൊട്ടിത്തെറിക്കുന്ന സൗണ്ടും കേട്ടു എന്നാണ് നാട്ടുകാര്‍ പറയുന്നത്. തീ അണച്ചതിനുശേഷം മാത്രമേ കൂടുതല്‍ നാശനഷ്ടങ്ങളുടെ വിവരം പുറത്ത് വരുകയുള്ളു.