
ഇടത് ദുര്‍ഭരണത്തില്‍ പൊറുതിമുട്ടുന്ന തിരുവനന്തപുരം നഗരസഭയെ വീണ്ടെടുക്കാന്‍ യുഡിഎഫ് പ്രചരണം ശക്തമാക്കുന്നു. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. മുരളീധരന് കൂടി പ്രചരണ രംഗത്ത് സജീവമായത് യുഡിഎഫ് ക്യാമ്പിന് വര്‍ധിത വീര്യമാണ് നല്‍കുന്നത്. കവഡിയാറില്‍ ജനവിധി തേടുന്ന യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി കെ.എസ്. ശബരിനാഥനൊപ്പം വീട് വീടാന്തരം കയറിയുള്ള പ്രചരണത്തില്‍ കെ. മുരളീധരനും പങ്കാളിയായി.
അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും വിളനിലമായി മാറിയ ഇടത് ദുര്‍ഭരണത്തില്‍ നിന്നും തലസ്ഥാന നഗരത്തെ മോചിപ്പിക്കാനുള്ള യുഡിഎഫിന്റെ പോരാട്ടം ശക്തിപ്രാപിക്കുകയാണ്. കെ. മുരളീധരന് ഉള്‍പ്പെടെയുള്ള മുന്‍നിര നേതാക്കള്‍ തന്നെ നേരിട്ട് കളത്തിലിറങ്ങി ഈ പോരാട്ടത്തിന് നേതൃത്വം നല്കുന്നു.
കവഡിയാറില്‍ ജനവിധി തേടുന്ന യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി കെ.എസ്. ശബരിനാഥനൊപ്പം വീടുകള്‍ കയറിയുള്ള വോട്ടുപിടുത്തത്തിലാണ് മുതിര്‍ന്ന നേതാക്കള്‍. കെ. മുരളീധരന് ഉള്‍പ്പെടെയുള്ളവര്‍ അണിചേരുന്നത് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണ് പകരുന്നത്. ഇടത് ദുര്‍ഭരണത്തിന് അറുതി വരുത്തി ഇക്കുറി മികച്ച വിജയം നേടുമെന്ന് കെ. മുരളീധരന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രചരണത്തില്‍ ഏറെ മുന്നേറിയ ശബരിനാഥനും കൂട്ടരും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. മുന്‍നിര നേതാക്കള്‍ തന്നെ നേരിട്ട് പ്രചരണ രംഗത്തിറങ്ങി പട നയിക്കുന്നത് തലസ്ഥാന നഗരം പിടിക്കാന്‍ ഒരുങ്ങുന്ന യുഡിഎഫ് ക്യാമ്പിന് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല.