
ന്യൂഡല്‍ഹി: ദുബായ് എയര്‍ഷോയ്ക്കിടെ തേജസ് പോര്‍വിമാനം തകര്‍ന്ന് ഇന്ത്യന്‍ വ്യോമസേന പൈലറ്റ് മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. പൈലറ്റിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ രാഹുല്‍ ഗാന്ധി, മരിച്ച പൈലറ്റ് ധീരനായിരുന്നുവെന്നും അനുസ്മരിച്ചു. പൈലറ്റിന്റെ കുടുംബത്തിന് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ‘ഈ പ്രയാസകരമായ സമയത്ത് രാജ്യം മുഴുവന്‍ ആ കുടുംബത്തിനൊപ്പം നില്‍ക്കുന്നു,’ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ദുബായ് എയര്‍ഷോ 2025-ല്‍ അഭ്യാസപ്രകടനം നടത്തുന്നതിനിയൊണ് ഇന്ത്യന്‍ വ്യോമസേനയുടെ ലഘു യുദ്ധവിമാനമായ ‘തേജസ്’ തകര്‍ന്നുവീണത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ നടന്ന അപകടത്തില്‍ വിമാനം പറത്തിയിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചതായി ഇന്ത്യന്‍ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് വ്യോമസേന ഉത്തരവിട്ടു.