
ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ പത്മകുമാറിനെ തള്ളി പി.ജയരാജന്. പത്മകുമാറിന് ഭരണപരമായ വീഴ്ച സംഭവിച്ചു. ഉദ്യോഗസ്ഥ സംഘത്തെ നയിക്കുന്നതില്‍ പത്മകുമാര്‍ പരാജയപ്പെട്ടെന്ന് ജയരാജന് തുറന്നു സമ്മതിച്ചു. ഫയലില്‍ ചെമ്പ് പാളി എന്നെഴുതിയത് തിരുത്താത്തത് വീഴ്ച ആയി. പത്മകുമാറും ദേവസ്വം കമ്മീഷണറും കാട്ടിയ ‘അവധാനത ഇല്ലായ്മ നീതികരിക്കാന്‍ ആകില്ല’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഫ് ബി പോസ്റ്റിലാണ് പി.ജയരാജന്റെ വിമര്‍ശനം.
ശബരിമല സ്വര്‍ണക്കൊള്ളയിലെ സുപ്രധാന അറസ്റ്റായിരുന്നു എ.പത്മകുമാറിന്റേത്. ഇതോടെ പ്രതിരോധത്തിലായ ഇടത് മുന്നണി പ്രതിച്ഛായ തിരിച്ചു പിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരത്തില്‍ അന്വേഷണം നടക്കുന്നത് സര്‍ക്കാരിന് വലിയ ക്ഷീണമായിരിക്കെ, ഇനി പത്മകുമാറിനെ തള്ളി പറയുക എന്നത് മാത്രമാണ് ഏക വഴി. സാധാരണയായി പാര്‍്ട്ടിയുടെ രീതിയും അത് തന്നെയാണ്.