
തിരുവനന്തപുരം നഗരസഭയിലെ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന് വോട്ടവകാശം പുനഃസ്ഥാപിച്ചതിലൂടെ ഭരണ സ്വാധീനത്തില്‍ സിപിഎം ജനാധിപത്യത്തെ അട്ടിമറിക്കാന്‍ നടത്തിയ നീക്കമാണ് തകര്‍ന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.
പരാജയ ഭീതിയില്‍ സിപിഎം നടത്തിയ നിയമവിരുദ്ധമായ നടപടിയാണ് ഹൈക്കോടതി ഇടപെടലിലൂടെ തകര്‍ന്നത്.രാഷ്ട്രീയ പ്രേരിതമായിട്ടാണ് വൈഷ്ണയുടെ വോട്ട് നീക്കം ചെയ്തത്.തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ സംവിധാനത്തെ സിപിഎം എങ്ങനെയാണ് ദുരുപയോഗം ചെയ്യുന്നത് എന്നതിന് ഉദാഹരണമാണ് വൈഷ്ണ സുരേഷിന് നേരിട്ട ദുരനുഭവം.സിപിഎമ്മിന്റെ നെറികേടിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥ ലോബിയെ തുറന്ന് കാട്ടാനുള്ള പോരാട്ടം കോണ്‍ഗ്രസ് തുടരും. ബിജെപിയെപ്പോലെ തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യത്തിന് എതിര് നില്ക്കുന്നവരുടെ വോട്ടവകാശം നിഷേധിക്കുന്ന സിപിഎമ്മിന്റെ നീച രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരം കൂടിയാണ് വൈഷ്ണയുടെ വോട്ടവകാശം പുനഃസ്ഥാപിച്ച നടപടി.ഹൈക്കോടതിയുടെ കര്‍ശനമായ ഇടപെടല്‍ കൊണ്ടുമാത്രമാണ് ഇത് സാധ്യമായത്. ഇത് ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടേയും വിജയം കൂടിയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.