
ശ്രീനാദേവി കുഞ്ഞമ്മ ഇനി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. പത്തനംതിട്ട പള്ളിക്കല്‍ ഡിവിഷനില്‍ നിന്നാണ് ശ്രീനാദേവി മത്സരിക്കുക. ഇടത് മുന്നണിയുടെ ഉത്തരവാദിത്തമില്ലായ്മയില്‍ പ്രതിഷേധിച്ച് ഇടത് മുന്നണിയില്‍ നിന്ന് രാജി വച്ചാണ് ശ്രീനാദേവി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇന്നാണ് ഔദ്യോഗികമായി അവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പത്തനംതിട്ട സിപിഐയില്‍ നിന്ന് വിട്ട മുന്‍ ജില്ലാ പഞ്ചായത്തംഗം കൂടിയാണ് ശ്രീനാദേവി. നേരത്തെ പള്ളിക്കലിലെ ജനപ്രതിനിധിയായിരുന്നു അവര്‍.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടത് മുന്നണിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് അവര്‍ കോണ്‍ഗ്രസില്‍ ചേക്കേറിയത്. ശ്രീനാദേവിയുടെ പാര്‍ട്ടി വിടല്‍ ഇടത് മുന്നണിയ്ക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. സമാനമായി, ഇടത് നയങ്ങള്‍ അംഗീകരിക്കാന്‍ കഴിയാതെ നിരവധി പേരാണ് പാര്‍ട്ടി വിടുന്നത്.